മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി സുഹൃത്തും നടനും എംഎൽഎയുമായ രമേഷ് പിഷാരടി. തന്റെ ഓർമകൾ തുടങ്ങിയ കാലം മുതൽ ഇന്നു വരെ ഒപ്പം ജ്വലിച്ചു നിൽക്കുന്ന സൂര്യനാണ് മമ്മൂട്ടിയെന്നും വർഷങ്ങൾക്ക് ഇപ്പുറവും അത് അതുപോലെ തുടരുകയാണെന്നും രമേഷ് പിഷാരടി പറയുന്നു.
‘‘യാത്രചെയ്യുമ്പോൾ വാഹനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ സൂര്യൻ ഒപ്പം യാത്ര ചെയ്യുന്നത് പോലെ തോനുമായിരുന്നു കുട്ടികാലത്ത്. വൻ മരങ്ങളും പർവതങ്ങളും പിന്നിലേക്ക് പോകുമ്പോലെ അനുഭവപ്പെടുമ്പോഴും ;സൂര്യൻ ഒപ്പം തന്നെ ഉണ്ടാവും....എന്റെ ഓർമകൾ യാത്ര തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഒപ്പം കണ്ട സൂര്യൻ...ജനാലയിലൂടെ അല്ലാതെ അടുത്ത് കാണുവാൻ ഭാഗ്യം ഉണ്ടായപ്പോൾ. ..സ്നേഹത്തിന്റെ ചൂടും അറിവിന്റെ വെളിച്ചവും തരുന്ന വലിയ നക്ഷത്രം....ഇത് സന്തോഷത്തിന്റെ മേള.’’–മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പിഷാരടിയുടെ വാക്കുകൾ.
അതേസമയം മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ പാലക്കാട്ടുകാർക്കും ഒരു പിറന്നാൾ സമ്മാനം നൽകിയിട്ടുണ്ട്.'കെയർ ആൻഡ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി ചേർന്ന് പതിനഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ആറു മുതൽ പത്തു ലക്ഷം രൂപ വരെ ചെലവ് വരുന്ന ഏകദേശം 50 ശസ്ത്രക്രിയകളാണ് ചെയ്യുക.